കൊച്ചി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട

0
140

കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. എമിറേറ്റ്‌സ്‌ വിമാനത്തില്‍ ദുബൈയില്‍നിന്നു വന്ന ആഫ്രിക്കന്‍ സ്വദേശി സാഫി അഷറഫ്‌ മൊറ്റോറയില്‍നിന്നാണ്‌ നാല്‌ കിലോ 600 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്‌.
ഇയാള്‍ ഹെറോയിനുമായി എത്തുന്നുണ്ടെന്ന്‌ ഡി.ആര്‍.ഐക്ക്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആര്‍ക്കുവേണ്ടിയാണ്‌ ഹെറോയിനെത്തിച്ചതെന്നതുള്‍പ്പെടെ കൂടുതല്‍ വിവരങ്ങളറിയാന്‍ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങും. മെഡിക്കല്‍ വിസയിലാണ്‌ സാഫി അഷറഫ്‌ കേരളത്തിലെത്തിയത്‌.
ബാഗേജില്‍ രണ്ട്‌ രഹസ്യ അറകളുണ്ടാക്കി അതിനകത്താണ്‌ പായ്‌ക്ക്‌ ചെയ്‌ത്‌ ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്‌. കഴിഞ്ഞ മാസം സിംബാബ്‌വേ സ്വദേശിനിയില്‍നിന്ന്‌ ഇത്തരത്തില്‍ മൂന്നരക്കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.

Leave a Reply