കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 11.17 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പാത. പാതയില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.
കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കൈവരുമെന്നാണ് വിലയിരുത്തല്‍.