Pravasimalayaly

ജീവകാരുണ്യ പ്രവർത്തനത്തിനായി കോടികളുടെ ഓഹരികൾ വിറ്റഴിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല ഹോളിഡെയ്സ് എന്നിവയുടെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് വി-ഗാർഡ് ഇൻഡസ്ട്രീസ്ലെ 50 ലക്ഷം ഓഹരികൾ വിറ്റ് 132 കോടി രൂപ സ്വരൂപിച്ചു. ഫെബ്രുവരിയിൽ 40 ലക്ഷം ഓഹരികൾ വിറ്റു 90 കോടി രൂപ നേടിയിരുന്നു. രണ്ടും കൂടി ചേർത്ത് നാലുമാസത്തിനിടെ 222 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഓഹരി വിറ്റ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

പാവപ്പെട്ടവർക്കുള്ള ചികിത്സാസഹായം വീടില്ലാത്തവർക്ക് വീട് വെക്കാനുള്ള സഹായം സ്വയംതൊഴിൽ നേടാൻ പാവപ്പെട്ട വനിതകൾക്കുള്ള സഹായം എന്നീ രംഗങ്ങളിൽ നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ വഴിയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. മികച്ച നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായവും അദ്ദേഹം നൽകുന്നു.

തനിക്ക് യാതൊരു പരിചയവുമില്ലാത്ത ലോറി ഡ്രൈവർക്ക് വൃക്ക പകുത്തു നൽകി മാതൃക സൃഷ്ടിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പ്രവർത്തനങ്ങളുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എത്തുന്നത്

Exit mobile version