കൊടകര കുഴൽപ്പണ കവർച്ചാ കേസ്; കെ ജി കർത്തയെ നാല് മണിക്കൂർ ചോദ്യം ചെയ്തു

0
459
Pravasi Malayaly

തൃശൂര്‍: :കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ പ്രത്യേക അന്വേഷണ സംഘം നാലുമണിക്കൂര്‍ ചോദ്യം ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം കര്‍ത്ത പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതിന് എല്ലാം മറുപടി കൊടുത്തിട്ടുണ്ട്. കൂടുതല്‍ കര്യങ്ങള്‍ അറിയണമെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നും കര്‍ത്ത പറഞ്ഞു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസില്‍ പിടിയിലായവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കര്‍ത്തയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂര്‍ വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാര്‍ട്ടിന്‍ കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണ്ണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കവര്‍ച്ച നടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വര്‍ണ്ണവും വാങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കില്‍ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply