Pravasimalayaly

കൊടകരകുഴല്‍പ്പണം:കെ. സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്തെ കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 10.30ന് തൃശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്കിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കുഴല്‍പ്പക്കേസിലെ പ്രതികളായ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്താ എന്നിവരില്‍ നിന്ന് കെ സുരേന്ദ്രനെതിരെ പോലീസിന് നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഇ്രതുവരെ പതിനഞ്ചോളം ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, കുഴല്‍പ്പണമെന്നു കണ്ടെത്തി പോലീസ് പിടിച്ചെടുത്ത തുക വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതി ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയും ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്.

Exit mobile version