ഹരിദാസിന്റെ കൊലപാതകം; ബിജെപി ആസൂത്രണം ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍

0
26

തിരുവനന്തപുരം: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം ബിജെപി ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൃഗീയമായാണ് ഹരിദാസിനെ ആർഎസ്എസ്-ബിജെപി നേതൃത്വം കൊലപ്പെടുത്തിയത്.

പരിശീലനം ലഭിച്ചയാളുകളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് മാസം മുൻപ് ആർഎസ്എസുകാർക്ക് പരിശീലനം നൽകിയിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംശയിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ്സിന്റെ ആക്രമണങ്ങളിൽ സമഗ്ര അന്വേഷണം വേണം. പൊലീസിന്റെ പരാജയമെന്ന ആരോപണം കൊലപാതകം നടത്തി സാർക്കാരിന്റെ തലയിലേക്ക് കെട്ടി വയ്ക്കാനുള്ള ശ്രമമാണ്.

കേരളം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ പെട്ടു പോകരുത്. സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർഎസ്എസ് കരുതേണ്ട. കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചുകൊണ്ടാണ് പാർട്ടി വളർന്നത്. അത് ഇനിയുമുണ്ടാകും.

Leave a Reply