Sunday, October 6, 2024
HomeNewsകെ റെയിൽ പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ല: കോടിയേരി ബാലകൃഷ്‌ണൻ

കെ റെയിൽ പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ല: കോടിയേരി ബാലകൃഷ്‌ണൻ

കേരളത്തിന് കെ റെയിൽ കെ റെയിൽ അനിവാര്യമായ പദ്ധതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ലെന്നും കോടിയേരി ഉറപ്പുനൽകി. ഡോക്റ്റർ തോമസ് ഐസക് എഴുതിയ ” എന്ത് കൊണ്ട് കെ റെയിൽ ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കോടിയേരി.കേരളത്തിൻറെ ഭാവികണ്ടുള്ള പദ്ധതിയാണ് കെ റെയിൽ. പദ്ധതിക്ക് ഭൂമി വിട്ട് നൽകുന്നവർ കണ്ണീർ കുടിക്കേണ്ടിവരില്ല. ആവശ്യമായ ആശ്വാസനടപടികൾ സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തടസ്സങ്ങൾക്ക് മുന്നിൽ വഴിമാറി പോകുകയല്ല അവ പരിഹരിച്ച് മുന്നേറുകയാണ് ഇടതു സർക്കാർ രീതി. വികസനകാര്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ കെ സുധാകരൻ തയ്യാറാകണം. കോൺഗ്രസുകാരെ തിരുത്തി വികസനകാര്യത്തിൽ മുന്നോട്ടുപോകാനും തയ്യാറാകണം.കേരളത്തിലെ വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിക്കണമെന്നും കോടിയേരി പറഞ്ഞു.കെ റെയിൽ സംബന്ധിച്ച് ആരോഗ്യപരമായ പുതിയ സംവാദത്തിന് തുടക്കം ഇടുന്നതാണ് ഡോക്ടർ തോമസ് ഐസക്കിന്റെ എന്തുകൊണ്ട് കെ റെയിൽ എന്ന പുസ്തകം.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹിമിന് കൈമാറിയാണ് കോടിയേരി ബാലകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments