Pravasimalayaly

സർക്കാർ ഓർഡിനൻസ് ഇറക്കുമ്പോൾ പ്രതിപക്ഷത്തോട് ആലോചിച്ച ചരിത്രമില്ല; കോടിയേരി ബാലകൃഷ്ണൻ

ലോകായുക്ത നിയമഭേദഗതി ന്യായികരിച്ച് സിപിഐഎം. ലോകായുക്ത നിയമഭേദഗതിക്ക് സിപിഐഎമ്മിന്റെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി എ ജിയുടെ നിയമോപദേശം കണക്കിലെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകായുക്തയ്ക്കുള്ള ഭരണഘടനാ വിരുദ്ധം. ചില ഭരണഘടനാ പ്രശനങ്ങൾ എ ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകായുക്ത വിചാരിച്ചാൽ സർക്കാരിനെ തന്നെ മാറ്റമെന്ന സ്ഥിതിയാണ്. ഓർഡിനൻസ് കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഓർഡിനൻസ് ഇറക്കുമ്പോൾ പ്രതിപക്ഷത്തോട് ആലോചിച്ച ചരിത്രമില്ല.

സഭയിൽ ബില്ലായി വരുമ്പോൾ പ്രതിപക്ഷത്തിന് അഭിപ്രായം രേഖപ്പെടുത്താം. നിയമഭേദഗതിയോട് എൽ ഡി എഫിൽ എല്ലാവർക്കും ഒരേ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വിവാദത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു. തിരുവാതിരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. ആ സമയത്ത് അങ്ങനെയൊരു പരിപാടി നടത്താൻ പാടില്ലായിരുന്നു എന്ന് പാർട്ടി അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പരിപാടികളിൽ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാർ‍ട്ടി അനുമതി നൽകുന്നതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Exit mobile version