Pravasimalayaly

‘മഹാത്മാഗാന്ധി വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ നന്നാക്കാന്‍ കഴിഞ്ഞില്ല, പിന്നെയാണോ സുധാകരന്‍?’; പരിഹസിച്ച് കോടിയേരി

കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹാത്മാഗാന്ധി വിചാരിച്ചിട്ട് കോണ്‍ഗ്രസിനെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിന്നെയാണോ സുധാകരനെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. ഐഎന്‍ടിയുസി വിവാദം ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎന്‍ടിയുസി തര്‍ക്കം കോണ്‍ഗ്രസ് നേരിടുന്ന അപചയത്തിന്റെ തെളിവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് കെ വി തോമസിന് സുസ്വാഗതമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ വി തോമസിന്റെ പല നിലപാടുകളും ശരിയായ നിലയിലുള്ളതാണ്. സിപിഐഎം സെമിനാറില്‍ വരാന് താത്പര്യമുള്ളവര്‍ക്കെല്ലാം സ്വാഗതം. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

Exit mobile version