സംസ്ഥാനത്ത് ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം : കൊടിയേരി

0
50

സംസ്ഥാനത്ത് ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടുമെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനം പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതോടൊപ്പം തന്നെ ദേശീയ തലത്തിലെ സംഭവ വികാസങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ ഭരണഘടന അനുസരിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ്‌വത്കരണമാണ് ബിജെപിയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ മേഖലകളിലും കോര്‍പറേറ്റ്‌വത്കരണം നടപ്പിലാക്കാനാണ് പുതിയ തരത്തില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ എടുത്ത നയങ്ങള്‍ രാജ്യത്തെ അമേരിക്കയുടെ കീഴാള രാജ്യമാക്കി മാറ്റി. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള നീക്കം ആപത്കരമാണെന്നും സര്‍ക്കാര്‍ തന്നെ ക്ഷേത്ര നിര്‍മാണം ഏറ്റെടുക്കുന്ന സ്ഥിതിയാണെന്നും കോടിയേരി പറഞ്ഞു.

Leave a Reply