Pravasimalayaly

ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലേക്ക്; സെക്രട്ടറി ചുമതല കൈമാറിയില്ല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടർ ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് പോകും. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി അദ്ദേഹം അമേരിക്കയിൽ പോകുന്നത്. ചികിത്സ പൂർത്തിയാക്കിയശേഷമാകും അദ്ദേഹം മടങ്ങുക.

സെക്രട്ടറിയുടെ ചുമതല കോടിയേരി ആർക്കും കൈമാറിയിട്ടില്ല. കഴിഞ്ഞ തവണ ചികിത്സയ്ക്കായ് അമേരിക്കയിൽ പോയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. കോടിയേരി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിൽ സംസ്ഥാന സെന്‍ററാകും പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരിയിൽ മിനസോട്ടയിലെ മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിൽ പോയത്. മേയ് പത്തോടെ അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് സൂചന.

Exit mobile version