Pravasimalayaly

അതിജീവിതയായ നടിയെ സിപിഐഎം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടില്ല;കോടിയേരി ബാലകൃഷ്ണന്‍

നടിയെ സിപിഐഎം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടില്ല. പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.നടിയെ ആക്രമിച്ച കേസിൽ അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്ത് പരാതി ഉണ്ടെങ്കിലും അത് സർക്കാർ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. കൂടിക്കാഴ്ചയിൽ സംതൃപ്തയെന്ന് അതിജീവിത അറിയിച്ചു

പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സര്‍ക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മള്‍ ആരും കേള്‍ക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാന്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് യോജിച്ചു പ്രവര്‍ത്തിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ തുടരുന്നു. യുഡിഎഫ് ധാരണക്ക് ശേഷം ആണ് പോപ്പുലര്‍ ഫ്രണ്ട് രീതി മാറ്റിയത്. ആലപ്പുഴ പാലക്കട് കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കിയത് യുഡിഎഫ് ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Exit mobile version