Pravasimalayaly

‘മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാ’; സി പി ഐ എം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി

സി പി ഐ എം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സി പി ഐ എം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സി പി ഐ എം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Exit mobile version