Pravasimalayaly

സിൽവർലൈൻ പദ്ധതി; സമരം സുപ്രിംകോടതിക്കെതിരെ; യുഡിഎഫ് പിൻമാറണം; കോടിയേരി

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു

ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രിംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രിംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരണമെന്നും കോടിയേരി പ്രതികരിച്ചു.

കൂടാതെ പണിമുടക്കിൽ വി ഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. പണിമുടക്ക് സിപിഐഎം നടത്തിയത് അല്ല. പ്രതിപക്ഷ നേതാവിന്റെ സംഘടനയും സമരത്തിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version