Saturday, November 23, 2024
HomeNewsKeralaവിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ,കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന്; കോടിയേരി ബാലകൃഷ്ണൻ

വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ,കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന്; കോടിയേരി ബാലകൃഷ്ണൻ

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ സംസ്ഥാന വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സർക്കാർ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവർത്തിച്ചു. 

സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിൻറെ വിശദാംശങ്ങൾ ഇൻറലിജൻസും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആർ.അജിത് കുമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാർ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിൻറെ വിശദാംശങ്ങൾ പുറത്തുവന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments