അട്ടിമറികളുടെ നാട്ടിൽ ഈ തവണയാര്?തീപാറും പോരാട്ടത്തിൽ കൊടുവള്ളി മണ്ഡലം. സിറ്റിംഗ് എം എൽ എ മാരുടെ പോരാട്ടത്തിൽ ജയം ആർക്കൊപ്പം

0
34

രണ്ട് സിറ്റിഗ് എം എൽ എ മാർ നേർക്ക് നേർ പോരാടുന്ന മണ്ഡലമാണ് കൊടുവള്ളി. യു ഡി എഫിന് വേണ്ടി കോഴിക്കോട് സൗത്ത് എം എൽ എ മുസ്ലിം ലീഗിലെ എം കെ മുനീറും എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എം എൽ എ കാരാട്ട് റസാകുമാണ് അങ്കത്തട്ടിൽ.

കൊടുവള്ളി മുൻസിപ്പലിറ്റി, കിഴക്കോടത്ത്, മടവൂർ, നരിക്കുനി, താമരശേരി, കട്ടിപ്പാറ, ഓമശേരി പഞ്ചായത്തുകളും ചേർന്നതാണ് കൊടുവള്ളി മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിനായിരുന്നു മുൻ‌തൂക്കം.

2016 ൽ കേവലം 573 വോട്ടുകൾക്കാണ് കാരാട്ട് റസാക്ക് ജയിച്ചുകയറിയത്. മുസ്ലിം ലീഗ് നേതാക്കൾക്കും ലീഗ് വിമതർക്കും ഒരുപോലെ വോട്ടർമാർ അവസരം നൽകിയിട്ടുണ്ട് ഇവിടെ.

കാരാട്ട് റസാക്ക് നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ ഡി എഫ് പ്രചരണം. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലുള്ള എം കെ മുനീറിന്റെ പ്രകടനവും വ്യക്തി പ്രഭാവവും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്

Leave a Reply