കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപ്പിടിത്തം. മേയറുടെ ഓഫീസിലെ ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, ഉൾപ്പടെ കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് ഓഫീസിൽ തീപടരുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ സംഭവം വിളിച്ചറിയിച്ചു. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ പൂർണമായും അണച്ചു.