Saturday, October 5, 2024
HomeNewsKeralaകോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; 100 എംബിബിഎസ് സീറ്റുകൾക്ക് അനുവാദം, ഈ വർഷം അഡ്മിഷനെന്ന് മന്ത്രി...

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; 100 എംബിബിഎസ് സീറ്റുകൾക്ക് അനുവാദം, ഈ വർഷം അഡ്മിഷനെന്ന് മന്ത്രി വീണ ജോർജ്ജ്

കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഈ വർഷം തന്നെ ഇവിടെ അഡ്മിഷൻ തുടങ്ങും. 100 എംബിബിഎസ് സീറ്റുകൾക്കാണ് അനുവാദം. അതേസമയം മന്ത്രി വീണാ ജോർജ്ജ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മറ്റ് പ്രധാന മെഡിക്കൽ കോളേജുകളെപ്പോല കോന്നി മെഡിക്കൽ കോളേജിനേയും മാറ്റാൻ വലിയ പ്രയത്നമാണ് നടന്നു വരുന്നതെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കും. ലേബർ റൂമും ബ്ലഡ് ബാങ്കും യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആർ.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനനങ്ങൾ, ഐസിയു, ഡയാലിസിസ് യൂണിറ്റുകൾ, കാർഡിയോളജി, കാർഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. അക്കാഡമിക് ബ്ലോക്ക് പൂർത്തീകരിച്ചുവെന്നും മന്ത്രി പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments