Pravasimalayaly

കോട്ടയം നഗര സഭ ഭരണം എൽ ഡി എഫിന് : യു ഡി എഫ് കോട്ട എന്ന് പറയപ്പെടുന്ന കോട്ടയം ജില്ലയിൽ യു ഡി എഫിന് അടിപതറുന്നു

കോട്ടയം ജില്ലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ യു.ഡി.എഫിന് രണ്ട് നഗരസഭകളുടെ ഭരണം നഷ്ടമായി. ഈരാറ്റുപേട്ടയ്ക്കു പിന്നാലെ കോട്ടയം നഗരസഭയിലും യു.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണയ്ക്കുകയായിരുന്നു. 52 അംഗ നഗരസഭയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 22 വീതം കൗണ്‍സിലര്‍മാരും ബി.ജെ.പിക്ക് 8 കൗണ്‍സിലര്‍മാരുമാണുള്ളത്.രാവിലെ ചേര്‍ന്ന

ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം അവിശ്വാസ പ്രമേയം പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷത്തെ 22 പേരും എട്ട് ബി.ജെ.പി അംഗങ്ങളും വോട്ട് ചെയ്തു. 29 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായി. ഒരു വോട്ട് അസാധുവായി.അവിശ്വാസം കോട്ടയം നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരാണ്. അതിലുള്ള പൊതുവികാരമാണ് പ്രകടമായത്. ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനില്‍ പറഞ്ഞു.ഒമ്പത് മാസത്തിനുള്ളിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്. ഇടതു-വലതു കക്ഷികള്‍ക്ക് തുല്യ അംഗങ്ങള്‍ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം കിട്ടിയത്. യു.ഡി.എഫ് വിമതയായി മത്സരിച്ചുവിജയിച്ച വിന്‍സി സെബാസ്റ്റിയനെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി അധ്യക്ഷയാക്കുകയായിരുന്നു.ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ എസ്.ഡി.പി.ഐ പിന്തുണച്ചതോടൈയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.

Exit mobile version