Saturday, November 23, 2024
HomeNewsKeralaബൈപ്പാസ് സര്‍ജറിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായ അസീസിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചു

ബൈപ്പാസ് സര്‍ജറിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായ അസീസിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചു

അസീസിന്റെ ചികിത്സ ചിലവ് സ്വരൂപിക്കാന്‍ സഹായ സമിതി രൂപീകരിച്ചു

ബൈപ്പാസ് സര്‍ജറിക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായ അസീസിനായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. വാര്‍ഡംഗം ജെസ്‌ന നജീബിന്റെ നേതൃത്വത്തിലാണ് ചികിത്സ സഹായ സമിതി രൂപീകരിച്ചത്. എരുമേലി വാഴക്കാല വേങ്ങശേരില്‍ അബ്ദുള്‍ അസീസാണ് ചികിത്സയ്ക്കായി ധനസഹായം തേടുന്നത്. പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ബൈപ്പാസ് സര്‍ജറി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് അസീസിന്റെ കുടുംബം. കൂലിവേലക്കാരനായ അസീസ്, ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം നോക്കി വരികയായിരുന്നു. മകളുടെ ഭര്‍ത്താവ് നൗഷാദിന് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഹൃദയവാല്‍വ് മാറ്റി വയ്ക്കല്‍ സര്‍ജറി കഴിഞ്ഞു. ഇതോടെ ജോലിക്ക് പോലും പോകാന്‍ കഴിയാത്ത മകളുടെ ഭര്‍ത്താവ് നൗഷാദിനെയും അവരുടെ രണ്ടു കുട്ടികളെയും നോക്കേണ്ട ചുമതല അസീസിനായിരുന്നു. ഇതിനിടയിലാണ് ഇരുട്ടടി പോലെ അസീസിന് അസുഖം ബാധിക്കുന്നത്. ബൈപ്പാസ് സര്‍ജറി നിര്‍ദേശിച്ചതോടെ വീട്ടില്‍ കഴിയുകയാണ് അസീസ്. ഉടന്‍ തന്നെ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോക്ക്ഡൗണായതോടെ നിത്യചിലവിനു പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ് കുടുംബം. അസീസിന്റെ ഭാര്യയെയും വാര്‍ഡ് മെമ്പറെയും ഉള്‍പ്പെടുത്തി കേരള ഗ്രാമീണ്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. രക്ഷാധികാരികളയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, ടി. എസ്. കൃഷ്ണകുമാര്‍, ജൂബി അഷറഫ് (ബ്ലോക്ക് മെമ്പര്‍മാര്‍), കണ്‍വീനറായി ജസ്‌ന നജീബ് എന്നിവര്‍ ഉള്‍പ്പെട്ടെ സഹായ സമിതി രൂപീകരിച്ചു.

Suhara V. And Jesna Nejeeb
A\C No: 40601101052204
IFSC No: KLGB0040601
Kerala Gramin Bank
Branch : Erumely

വാര്‍ഡംഗം: ജസ്‌ന നജീബ് -9961602496, വി. പി. വിജയന്‍ -9946155226. അസീസ്: 9745625421.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments