കോട്ടയം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌ന പരിഹാരത്തിനായാണെന്ന് സൂചന. കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ വിഷയങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌ന പരിഹാരത്തിനായാണെന്ന് സൂചന. കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയിൽ ചെയ്‌തു കൂടെ നിർത്താനാണത്രെ നീതു ഈ കടുംകൈ ചെയ്‌തത്.
നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ രാത്രിയിൽ കളമശേരിയിൽ നിന്നും കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ – തിരുവല്ല കുറ്റൂരിൽ 11 വർഷം മുമ്പ് വിവാഹം കഴിച്ചയച്ച , ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശിനിയാണ് നീതു.ഭർത്താവ് സുധീഷാകട്ടെ വിദേശത്ത് റിഗ്ഗിൽ ജോലി ചെയ്യുകയാണ്.2019 മുതൽ നോർത്ത് കളമശ്ശേരിയിലെ ഫ്ലാറ്റിലാണ് നീതു താമസം.മൂന്നുമാസത്തിലൊരിക്കലോ ആറുമാസത്തിലൊരിക്കലോ മാത്രമേ സുധീഷ് റിഗ്ഗിൽ നിന്നും നാട്ടിലെത്തൂ.സോഷ്യൽ മീഡിയയിലൂടെ നീതു ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നു, തുടർന്ന് ഇവർ രണ്ടുപേരും ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നു, അവിടെവച്ചു അവിഹിതബന്ധം ഉടലെടുക്കുന്നു. നീതുവിന്റെ വീട്ടിലെ നിത്യസന്ദർശകനായി ഇബ്രാഹിം ബാദുഷ മാറുന്നു.അവിഹിതം കണ്ടുപിടിച്ച സെക്യൂരിറ്റി ജീവനക്കാരനുമായ വഴക്കിട്ട നീതു 2021 ജനുവരിയിൽ കളമശ്ശേരിയിലെ ഫ്ലാറ്റിൽ നിന്നും കാക്കനാട്ടെ ഫ്ളാറ്റിലേക്ക് താമസം മാറുന്നു.ഇതിനിടയിൽ ഇബ്രാഹിം ബാദുഷ നീതുവിൽ നിന്നും 30 ലക്ഷം രൂപയും നീതുവിന്റെ സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുന്നു. സുധീഷിനെ ഒഴിവാക്കി ഇബ്രാഹിം ബാദുഷയെ വിവാഹം കഴിക്കാനുറച്ച നീതു സ്വമനസ്സാലെയാണ് പണവും സ്വർണ്ണവും നൽകുന്നത്. നീതു ഇബ്രാഹിം ബാദുഷയിൽ നിന്നും ഗർഭിണിയാകുന്നു. പക്ഷേ ഏതാനും മാസങ്ങൾക്ക് ശേഷം ഗർഭം അലസുന്നു .ഇബ്രാഹിം ബാദുഷ വേറെ വിവാഹത്തിനൊരുങ്ങുന്നു. ഇതിന് മറുവിധിയായാണ് മോഷ്ടിച്ച കൈക്കുഞ്ഞു ബാദുഷയുടേതാണെന്ന് പറഞ്ഞു ബാദുഷയിൽ നിന്നും സ്വർണ്ണവും പണവും വീണ്ടെടുക്കുക ,ബാദുഷയുമായി വിവാഹജീവിതം നയിക്കുക എന്നതായിരുന്നു നീതുവിന്റെ ലക്ഷ്യം.ഇതിനായി 2022 ജനുവരി നാലിന് നീതു കോട്ടയം മെഡിക്കൽ കോളേജിനടുത്തു ഹോട്ടലിൽ മുറിയെടുക്കുകയും നഴ്‌സായി നടിച്ചു കുഞ്ഞിനെ മോഷ്ടിക്കുകയുമായിരുന്നു.
നീതു ധരിച്ച നേഴ്സിന്റെ /ഡോക്ടറുടെ വേഷവും സ്റ്റെതസ്കോപ്പും മെഡിക്കൽ കോളേജിനടുത്തുള്ള കടയിൽ നിന്നും വാങ്ങിയതാണ്.മുണ്ടക്കയം സ്വദേശികളുടെ രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്.