ഫോട്ടോവണ്ടി കോട്ടയത്ത്

0
72

കോട്ടയം : കേരളാ ഒളിമ്പിക് അസോസിയേഷനും പത്രപ്രവർത്തക യൂണിയനും സംയുക്തമായി കേരളാ ഗെയിംസിന്റെ പ്രചാരണർദ്ധം സംഘടിപ്പിച്ച ഫോട്ടോ വണ്ടി 24ന് കോട്ടയം ജില്ലയിൽ പ്രവേശിച്ചു. കായിക കേരളത്തിന്റെ പാരമ്പര്യവും പ്രൗഡ്‌ഡിയും വിളിച്ചോതുന്ന ഫോട്ടോകൾ ആണ് പ്രദർശനത്തിനുള്ളത്.പാലായിൽ നടന്ന സ്വീകരണ യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ അധ്യക്ഷം വഹിക്കുകയും എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട്‌ കൊച്ചുമോൻ പുരക്കൽ സെക്രട്ടറി ഡോ. ഷാജി എസ് കൊട്ടാരം,സീനിയർ വൈസ് പ്രസിഡന്റ്‌ ബിനു പുളിക്കകണ്ഡം സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട്‌ ഡോ. ബൈജു വര്ഗീസ് ഗുരുക്കൾ, കേരളാ ഗെയിംസ് ചെഫ്‌ ഡി മിഷൻ, ക്യാപ്റ്റൻ ഡോ. സതീഷ് തോമസ് വിവിധ കായിക സംഘടന ഭാരവാഹികൾ കായിക താരങ്ങൾ എന്നിവർ സംബന്ധിച്ചു.

വൈകുന്നേരം കോട്ടയത്ത്‌ എത്തിയ ഫോട്ടോ വണ്ടി പ്രെസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി സനൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ കൊച്ചുമോൻ പുരക്കൽ, സെക്രട്ടറി Dr. ഷാജി എസ് കൊട്ടാരം, സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ Dr. ബൈജു വര്ഗീസ് ഗുരുക്കൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ കായിക താരങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Leave a Reply