കടുത്തുരുത്തിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കീഴുര്‍ ദ്വദേശി മാവടിയില്‍ പ്രദാസിന്റെ ഭാര്യ ദീപ (35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ കിടപ്പുമുറിയില്‍ കയറിയ ദീപ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വൈക്കത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ദീപയ്ക്ക് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.