Sunday, October 6, 2024
HomeKeralaKottayamകോട്ടയം മാർക്കറ്റ് ഭാഗത്ത്‌ വീട്ടിൽ കയറി വെട്ടിയ സംഭവം : രണ്ട് പേർ അറസ്റ്റിൽ

കോട്ടയം മാർക്കറ്റ് ഭാഗത്ത്‌ വീട്ടിൽ കയറി വെട്ടിയ സംഭവം : രണ്ട് പേർ അറസ്റ്റിൽ

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാർക്കറ്റ് ഭാഗത്തുള്ള വീട്ടിൽ കയറി രണ്ട് പേരേ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഗൂഡാലോചനയിലും, അക്രമത്തിലും പ്രതികളായ അജ്മൽ, S/o മിൻഷാദ്, പുതുപ്പറമ്പിൽ വീട്, കോയിപ്പള്ളി ഭാഗം, പൊൻകുന്നം, കോട്ടയം, സുലേഖ @ ശ്രുതി, കുഴിയ്ക്കാട്ട് വീട്, വായ്പ്പൂര്, മല്ലപ്പള്ളി എന്നിവരെ കോട്ടയം ഡി.വൈ.എസ്.പി അനിൽകുമാർ, എസ്.എച്ച്.ഓ കെ.എസ്. വിജയൻ, എസ്.ഐ റിൻസ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

പെൺ വാണിഭ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കവും, കുടിപ്പകയും മുൻപ് ടി സംഘങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചുവരവെ ഈ സംഭവത്തിൽ പരിക്കേറ്റ അമീർ, സാൻജോസ്, ഷിനു എന്നിവർ ചേർന്ന് ഒന്നാം പ്രതിയായ മാനസ് മാത്യുവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിലുമാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി അക്രമത്തിനു ഇടയാക്കിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കൂട്ടുപ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുള്ളതും കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ്ചെയ്യുമെന്നും പോലീസ് അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments