കോട്ടയം ജില്ലയിൽ ബീഫ് വില 320 രൂപയാക്കി ഏകീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയം

0
47

കോട്ടയം

ജില്ലയിൽ ബീഫ് വില 320 രൂപയാക്കി ഏകീകരിച്ചു നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് ജനറൽ കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അറിയിച്ചു.

(ഒക്ടോബർ 1) ദേശീയ സന്നദ്ധ രക്തദാനദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളും, ജില്ലാ പഞ്ചായത്ത്, കളക്‌ട്രേറ്റ് ജീവനക്കാരും രക്തം ദാനം ചെയ്യും. ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ശുചീകരണ പ്രവർത്തങ്ങൾ നടത്താനും തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാർഷിക പദ്ധതികൾ അവലോകനം ചെയ്തു. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ തീരുമാനിച്ചു.

Leave a Reply