നമ്മുടെ കോട്ടയം

0
437

കേരളത്തിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് #കോട്ടയം.

അക്ഷര നഗരി എന്നാണ് കോട്ടയത്തെ വിളിക്കുന്നത്‌.. റബ്ബർ ആണ് പ്രധാന കൃഷി. ധാരാളം ചെറുതും വലുതും ആയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോട്ടയത്തു ഉണ്ട്. ഉത്തരവാദിത്യ ടുറിസത്തിന്റെ മാതൃക ആയ കുമരകം മുതൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ആയ ഇല്ലിക്കൽ കല്ല് വരെ കോട്ടയത്ത്‌ ആണ് സ്ഥിതി ചെയ്യുന്നേ.കോട്ടയം❤

ഇലവീഴാ പൂഞ്ചിറ

കോട്ടയം ജില്ലയിലെ ഒരു ഹിൽ സ്റ്റെഷൻ ആണ് ഇലവീഴാ പൂഞ്ചിറ. മേലുകാവ് വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നേ
ഇലപൊഴിയും കാടുകളും മരങ്ങളും ആണ് ഇവിടുത്തെ പ്രേതെകത. കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം ആണ് ഇലവീഴാപൂഞ്ചിറ.

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു 6km അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. 4 km ഓഫ്‌റോഡ് ആണ് . ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നെ ആണ് നല്ലത്.. ഇലവീഴാ പൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കാണാം. പൂഞ്ചിറയിൽ ഒരു പോലീസ് സ്റ്റേഷനും കണ്ട്രോൾ റൂമും പ്രേവര്തിക്കുന്നുണ്ട്..

.അയ്യൻപറാ

കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്, പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു.

രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്പോത്തോടൊപ്പവും അല്ലാതെയും ആളുകൾ എത്തുന്നു… ഇല്ലിക്കൽ കല്ല്,ഈരാറ്റുപേട്ട ടൌൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങൾ തുടങ്ങിയവ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും….

വല്യച്ചൻ മല

ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്..
മല അടിവാരത്തു നിന്ന് കാൽനട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ വരെ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന് ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയിൽ ചിലവൊഴിക്കുന്നതിലൂടെ സാധിക്കും.

വാഗമൺ

കോട്ടയം ഇടുക്കി ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ. ഈരാറ്റുപേട്ടയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട് ഈ മനോഹരമായ പ്രദേശത്തേക്ക്. തേയിലത്തോട്ടങ്ങൾ, പൈൻ മരങ്ങൾ, മൊട്ടക്കുന്നുകൾ എന്നിവയും അതോടൊപ്പം നല്ല തണുത്ത കാലാവസ്ഥയുമാണ് വാഗമണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

ഇവിടേക്കുള്ള യാത്രയും അതിമനോഹരമാണ്. കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും വാഗമണിലേക്ക് കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

ഇല്ലിക്കൽ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്.

ഇല്ലിക്കൽ കല്ലിനു മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.

കുമരകം

ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള കുമരകത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട കാര്യമില്ല എന്നറിയാം. കോട്ടയം ജില്ലയിൽവേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഹൗസ് ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. മനോഹരങ്ങളായ കാഴ്ചകൾക്കൊപ്പം മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയത്തൊറുണ്ട്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതവും ഇവിടെ കാണേണ്ട കാഴ്ചകളിൽ ഒന്നാണ്.

പൂഞ്ഞാര്‍ കൊട്ടാരം

കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകള്ക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകര്ഷകവും രാജ്യത്ത് അപൂര്വ്വവുമാണ്.
വൈക്കം

എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുക

മാർമല അരുവി വെള്ളചാട്ടം

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്.ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം.

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം

കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം.വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ഒരു തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഇതുവഴി വാഗമൺ പോകുന്നവർക്ക്
ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്.

മാംഗോ മെഡോസ് പാർക്ക്

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം.

നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.

നീണ്ടൂർ j യെസ് ഫാം..

അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ j യെസ് ഫാം അവസരം നൽകുന്നു.. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം.. ഫാം ടുറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തി ആണ് j യെസ് ഫാം പ്രേവര്തിക്കുന്നതു. വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കാത്ത ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്

അരുവികുഴി വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ പള്ളിക്കതോടിനോട് അടുത്ത് സ്ഥിതി ചെയുന്ന വെള്ളച്ചാട്ടം ആണ് അരുവികുഴി. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നത് ആണ്. കോട്ടയം ജില്ലയിൽ ഉള്ളവർക്ക് സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ്.

നാലുമണികാറ്റ്

റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ അവിടെ ഒരു വിശ്രമ കേന്ദ്രം. വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട്. വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം.
കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്.. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചു വെച്ചിട്ടുണ്ട്
അടുത്തടുത്തായി കിടക്കുന്ന കുറച്ച് സ്ഥലങ്ങൾ മാത്രം പറഞ്ഞെന്നേയുള്ളൂ. ഇതിലും കൂടുതൽ ആയിട്ട് കോട്ടയംജില്ലയിൽ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട്

Leave a Reply