Pravasimalayaly

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കോവളം എംഎല്‍എയുടെ കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു.തിരുവനന്തപുരത്തെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാള്‍ അടിച്ചു തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാലരാമപുരം പൊലീസ് കേസ് എടുത്തു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണെന്നും എംഎല്‍എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാര്‍ തകര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version