Pravasimalayaly

കാക്കിയ്ക്ക് ഉള്ളിലെ നഴ്സ് യുട്യൂബിൽ ഹിറ്റ്‌ മേക്കർ

കേരള പോലീസ് സേനയുടെ പ്രവർത്തനങ്ങളിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ് വാകത്താനം സി ഐ കെ പി തോംസൺ.

റോഡിൽ അപകടം ഉണ്ടായെന്ന് അറിഞ്ഞാൽ ആദ്യമെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയ്ക്കുവാനും അടിയന്തര ചികിത്സാ നൽകുവാനും മുൻപിലാണ് ഈ ഉദ്യോഗസ്‌ഥൻ. 1998 മുതൽ 2004 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ നേഴ്സ് ആയി ജോലി നോക്കിയതിന്റെ പരിചയ സമ്പന്നതയുടെ കരുത്തുമായാണ് അദ്ദേഹം നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നത്.

ഓപ്പറേഷൻ തീയേറ്ററിലും സർജിക്കൽ, സൈക്യാർട്രി വാർഡുകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള കെ പി തോംസൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ അപകടസ്‌ഥലങ്ങളിൽ ഓടിയെത്തുകയും ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുകയും ചെയ്യുന്നു.

ആലപ്പുഴ രാമങ്കരി എസ് ഐ ആയിരുന്ന സമയത്ത് ഒരു ഹർത്താൽ ദിനത്തിൽ ആംബുലൻസ് കിട്ടാതെ വിഷമിച്ചപ്പോൾ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പോയ വഴിമധ്യേ യുവതി പ്രസവിച്ച സംഭവവും ഉണ്ടായിട്ടുണ്ട്

ശബരിമല ഡ്യൂട്ടിയ്ക്കിടെ എരുമേലിയിൽ മദ്യപിച്ച് ബഹളം സൃഷ്‌ടിച്ച ആളെ കീഴ്പ്പെടുത്തുന്ന വീഡിയോ 6743873 പേരാണ് കണ്ടിരിയ്ക്കുന്നത്. കെ പി തോംസണോടൊപ്പം എരുമേലി സ്റ്റേഷനിലെ ഡ്രൈവർ അൻവറും കെ എ പി ബെറ്റാലിയനിലെ പോലീസ് ഉദ്യോഗസ്‌ഥരുമാണ് ഈ കീഴടക്കലിന് പിന്നിൽ ഉണ്ടായിരുന്നത്

Exit mobile version