Sunday, October 6, 2024
HomeNewsKeralaവിപ്ലവ നായികയ്ക്ക് കേരളം വിട നൽകുന്നു..ആലപ്പുഴ വലിയ ചുടുകാടില്‍ ചെങ്കൊടി പുതച്ച് വിപ്ലവ നായിക നിത്യസ്മരണയിലേക്ക്...

വിപ്ലവ നായികയ്ക്ക് കേരളം വിട നൽകുന്നു..ആലപ്പുഴ വലിയ ചുടുകാടില്‍ ചെങ്കൊടി പുതച്ച് വിപ്ലവ നായിക നിത്യസ്മരണയിലേക്ക് മറയും..

രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലം കര്‍മ്മമണ്ഡലമായിരുന്ന തലസ്ഥാന നഗരി വിപ്ലവ നായികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു. അയ്യന്‍കാളി സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച കെ.ആര്‍ ഗൗരിയമ്മയുടെ ഭൗതിക ദേഹത്തില്‍ രാഷ്ട്രീയ നേതൃത്വം കോവിഡ് കാലത്തും വിരോചിതമായ യാത്രയയപ്പാണ് നല്‍കുന്നത്.

പൊതുദര്‍ശനത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 300 ആയി പോലീസ് ഉത്തരവ് ഇറക്കി. ആളകലം പാലിച്ചായിരിക്കും പൊതുദര്‍ശനം. പോലീസ് പാസ് എടുത്തവര്‍ക്കായിരിക്കും ഹാളില്‍ പ്രവേശനം. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു ശേഷം ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലും പൊതുദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് ആറിന് ആലപ്പുഴ വലിയ ചുടുകാടില്‍ ചെങ്കൊടി പുതച്ച് വിപ്ലവ നായിക നിത്യസ്മരണയിലേക്ക് മറയും.

അയ്യന്‍കാളി ഹാളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കുമാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരെല്ലാം ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments