പാലക്കാട്ടെ കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

0
29

പാലക്കാട്ടെ കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പൊലീസിന്റെ ഇടപെടൽ കർശനമാക്കുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമെന്ന് കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.

അതിനിടെ, സർവകക്ഷിയോഗം ബഹിഷ്‌കരിട്ട ബിജെപി നടപടിയെ മന്ത്രി കെ,കൃഷ്ണൻകുട്ടി വിമർശിച്ചു. തീരുമാനിച്ച് വന്നാല് അനുനയിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപിക്ക് നേരെയുള്ള വിമർശനം. സർവകക്ഷിയോഗം ബഹിഷ്‌കരിച്ചത് ഒരു കക്ഷി മാത്രമാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും മുൻ എംപിയും തമ്മിൽ യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സർവകക്ഷി യോഗം പ്രഹസനം മാത്രമാണെന്ന് പറഞ്ഞാണ് ബിജെപി സർവകക്ഷിയോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ യോഗം വിളിച്ച് ചേർത്തിട്ടില്ല. സഞ്ജിത്ത് വധക്കേസിൽ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയിൽ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കൾ വിശദീകരിച്ചു. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.

Leave a Reply