സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഢാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഭീരുക്കളാണ്: കെ. എസ് ശബരിനാഥൻ

0
27

ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ തകര്‍ക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ. എസ്. ശബരിനാഥൻ. ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമവും ഗൂഡാലോചനയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും ഭീരുക്കളാണെന്നും പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം കുറിച്ചു.മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കെ.എസ്. ശബരിനാഥന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശബരിനാഥൻ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply