കോട്ടയം
കെ എസ് സി എം 58 മത് ജന്മദിനാഘോഷവും സംസ്ഥാന പുനസംഘടനയും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കെ എസ് സി എം സംസ്ഥാന പ്രസിഡന്റായി ടോബി തൈപറമ്പിലിനേയും സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി അലക്സാണ്ടർ കുതിരവേലിയേയും ടോമം മനയ്ക്കൻ ഓർഗനൈസറായും ജനറൽ സെക്രട്ടറിമാരായി റിന്റോ തോപ്പിൽ, അമൽ ചാമക്കാല, അനന്ദു സജീവൻ, ജെന്നി അഗസ്റ്റിൻ, ഹൃത്വിക് ജോയ്സ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി ഡിമ്പിൾ സ്കറിയ, അഖിൽ മാടയ്ക്കൻ, അജയ് ജെയ്സൺ എന്നിവരെയും ട്രഷററായി ജേക്കബ് സ്റ്റി ഫനേയും സർഗ്ഗവേദി കൺവീനറായി അഖിൽ ജോർജ്ജിനേയും തെരഞ്ഞെടുത്തു.


ജന്മദിന സമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എം പി, ജോബ് മൈക്കിൾ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്ജ്കുട്ടി ആഗസ്തി, പ്രൊഫ: ലോപ്പസ് മാത്യു, വിജി എം തോമസ്, ഡോ: സിന്ധു മോൾ ജേക്കബ്, പി എം മാത്യു മുൻ എം എൽ എ, അബേഷ് അലോഷ്യസ്, ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, അമൽ ജോയി കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു.