കോട്ടയം
കെ എസ് സി (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനംപ്രതി പെട്രോൾ ഡീസൽ വില ഉയർത്തി പകൽകൊള്ള നടത്തുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നടപടിക്കെതിരെ പ്രതിക്ഷേധ ധർണ്ണ നടത്തി. ഇന്ത്യയുടെ വികസന മുരടിപ്പിന് ഇന്ധന വിലവർദ്ധനവ് കാരണമാകുന്നു എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെ എസ് സി എം സംസ്ഥാന പ്രസിഡൻറ് റ്റോബി തൈപ്പറമ്പിൽ പറഞ്ഞു.
കേരളാ കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ശ്രീ.ജോർജ്കുട്ടി ആഗസ്തി, അലക്സാണ്ടർ കുതിരവേലി, റിൻ്റോ തോപ്പിൽ, ജെനി അഗസ്ത്യൻ, ഡിമ്പിൾ സ്കറിയ, അഖിൽ മാടക്കൽ, അമൽ ചാമക്കാല, ബ്രൈറ്റ് വട്ടനിരപ്പേൽ, ജേക്കബ് സ്റ്റീഫൻ,അഖിൽ ജോർജ്ജ്, ടോംസ് പനയ്ക്കപ്പള്ളി, രാഹുൽ ദേവൻ, സ്കറിയ അലൻ, ജോൺസ് പി ജെയിംസ്, കെവിൻ ജോർജ്ജ്, രജിത ആർ, ജിൻ്റോ ജോസഫ്, ഡൈനോ ഡെന്നീസ്, ആൽവിൻ ഞായർകുളം, ആകാശ് കൈതാരം, ആൻസൺ റ്റി ജോസ്, ജോ കൈപ്പൻപ്ലാക്കൽ, മാത്യു കോലാട്ട്, കരുൺ സ്കറിയ, ശ്രീജിത്ത് കൂനാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.