Pravasimalayaly

അഞ്ചു സ്കൂളുകളിലേക്ക് സ്മാർട്ട്‌ഫോൺ നൽകി ; കെ എസ് സി (എം) സ്മാർട്ട്‌ ഫോൺ ചലഞ്ചിന് തുടക്കമായി

കുറവിലങ്ങാട്

ഓൺലൈൻ ക്ലാസുകൾക്ക്‌ ആവശ്യമായ സ്മാർട്ട് ഫോണുകൾ അഞ്ചു സ്കൂളുകളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്തുകൊണ്ട് കെ എസ് സി(എം) സംസ്ഥാന കമ്മിറ്റിയുടെ സ്മാർട്ട്‌ ഫോൺ ചലഞ്ച് പദ്ധതിക്ക്‌ തുടക്കമായി.പ്രവാസി കേരള കോൺഗ്രസ്‌ (എം )”ന്യൂ യോർക് “ചാപ്റ്ററിന്റെ സഹായത്തോട് കൂടെയാണ് ഫോണുകൾ വിതരണം നടത്തിയത്. ആദ്യഘട്ട ഉദ്ഘാടനം കുറവിലങ്ങാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള കോൺഗ്രസ്സ്(എം) ചെയർമാൻ ജോസ് കെ മാണി നിർവ്വഹിച്ചു.മാണി സാറിന്റെ രാഷ്ട്രീയം പിന്തുടരുന്ന കെ എസ് സി(എം) ന്റെ പ്രവർത്തനം അഭിമാനകരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു.കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തി

കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് എക്സ്.എംഎൽഎ, സക്കറിയാസ് കുതിരവേലി,പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി,ജില്ലാ പഞ്ചായത്ത്‌ അംഗം ജോസ് പുത്തൻകാല,
സിബി മാണി,ഹെഡ്മാസ്റ്റർ സജി കെ തയ്യിൽ, ഡോ.സിന്ധുമോൾ ജേക്കബ്,സിറിയക് ചാഴികാടൻ,കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി,ബ്രൈറ്റ് വട്ടനിരപേൽ, ജേക്കബ് കിണറ്റിങ്കൽ,ഡൈനോ ഡെന്നിസ്,ജോൺസൺ ജെയിംസ്,ആദർശ് മാളിയേക്കൽ ,ജോ പേഴുംകാട്ടിൽ,ജിബിൻ തെക്കേപാട്ടം,അൽഫിൻ സിബി, ആൽബിൻ മാപ്പിളപറമ്പിൽ, റെജി പടിഞ്ഞാറേട്ട്,റോബിൻ എണ്ണംപ്രായിൽ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂളുകളിലേക്കുള്ള ഫോണുകൾ വരും ദിവസങ്ങളിലും നൽകുമെന്നും പദ്ധതി തുടരുമെന്നും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹായം ആവശ്യപ്പെട്ടതായും അബേഷ് അലോഷ്യസ് അറിയിച്ചു.

Exit mobile version