Wednesday, July 3, 2024
HomeNewsKeralaകൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കൊച്ചി: കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീന്‍ കെ കെയാണ്(51) മരിച്ചത്. 

എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

അഗ്‌നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റില്‍ നിന്നിറക്കിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments