KSRTC സർവീസ് ആരംഭിച്ചു : നിർദ്ദേശങ്ങൾ ഇവയൊക്കെ

0
35

തിരുവനന്തപുരം

കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരു പൊതുഗതാഗതം ഭാഗികമായി പുന:രാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും. ജില്ലക്കുള്ളില്‍ മാത്രമാണ് ബസുകള്‍ സര്‍വീസ് നടത്തുക. ഓര്‍ഡിനറി ബസുകള്‍ മാത്രമേ നിരത്തിലിറങ്ങുകയുള്ളൂ.

രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയാണ് ബസുകള്‍ ഓടുക. യാത്രക്കാര്‍ക്ക് മാസ്‌ക് നര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. ബസില്‍ കയറുന്നതിനു മുന്‍പ് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. പിന്‍വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. മുന്‍വാതിലിലൂടെ മാത്രമേ യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങാനും പാടുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മൊത്തം 1,850 സര്‍വീസുകളാണ് ഉണ്ടാകുക. തിരിക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തും. രാവിലെയും വൈകുന്നേരവും ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കും. എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.

Leave a Reply