തിരുവനന്തപുരം
കെ.എസ്.ആര്‍.ട.സി ബസ് യാത്രാനിരക്ക് കുറയ്ക്കുന്നു. ഒക്‌ടോബര്‍ ഒന്ന മുതലാണ് പുതിയ നിരക്ക്. കോവിഡിന് മുന്‍പുണ്ടായിരുന്ന സമയത്ത് നിലനിന്നിരുന്ന നിരക്കായിരിക്കും പുനഃസ്ഥാപിക്കുകയെന്ന ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചപ്പോള്‍ നിരക്കില്‍ വര്‍ധനവ് വരുത്തുകയും മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി രണ്ടര കിലോമീറ്റര്‍ ആയി ചുരുക്കുകയും ചെയ്തിരുന്നു.
ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കണം എന്നാണ് റിപ്പോര്‍ട്ട്. കണ്‍സഷന്‍ നിരക്കില്‍ മാറ്റം വേണം എന്ന ആവശ്യവും ബസുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.. വരും ദിവസങ്ങളില്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിക്കും. കണ്‍സഷന്‍ നിരക്ക് കുറയ്ക്കുന്നതില്‍ നാളെ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും.