Pravasimalayaly

അങ്കമാലിയിൽ അതിഥി തൊഴിലാളിയെ മർദിച്ച കെ എസ് ആർ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം; അങ്കമാലി ബസ് സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ട അതിഥി തൊഴിലാളിയെ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവർ വടി കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടിസി സിഎംഡി ഉത്തരവിട്ടു.

ഇത് സംബന്ധിച്ച് തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വിവി. ആന്റുവിനെ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ 22 ന് രാത്രി 7.30 തിന് ‍ഡിപ്പോ പരിസരത്ത് കണ്ട അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വി.വി ആന്റു കൈയ്യിൽ ഇരുന്ന വടി ഉപയോഗിച്ച് അതിഥി തൊഴിലാളിയെ അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു. കെഎസ്ആർടിസിയെ ആശ്രിയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരൻ മാസ്ക ധരിക്കാതെ സ്റ്റേഷൻ പരിസരത്ത് എത്തിയതെങ്കിലും വിവരം പോലീസിനെയോ, മേൽ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎംഡി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

Exit mobile version