Sunday, January 19, 2025
HomeNewsKeralaകെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം ;മോശം സമീപനമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം ;മോശം സമീപനമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം കാട്ടിയ കേസിൽ ഡ്രൈവർക്ക് സസ്‌പെൻഷൻ. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ. ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി എംഡിയാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത്. 

 പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്‌സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിലെ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരേയാണ് പരാതി. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്.

തുടർന്ന് ആരോപണം തള്ളി ഡ്രൈവർ രംഗത്തുവന്നു. ‘നാലാം നമ്പർ സീറ്റിലിരുന്ന പെൺകുട്ടി ആറാം നമ്പർ സീറ്റിൽ വന്നിരുന്നു. പക്ഷേ ലേഡീസ് ക്വാട്ട ആയതിനാൽ ഞാനൊന്നും സംസാരിക്കാൻ പോയില്ല. കുറുവിലങ്ങാട് ആയപ്പോൾ ആറാം നമ്പർ സീറ്റിലേക്കുള്ള വ്യക്തി വന്നു. ചോദിച്ചപ്പോൾ കാൽ നിവർത്തി വയ്‌ക്കേണ്ടതുകൊണ്ട് അവിടെ ഇരുന്നതാണെന്ന് പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments