പിഎസ്.സി നിയമനവിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ മതില് ചാടിക്കടക്കാന്‍ കെഎസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു.
ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് വീണ്ടും മാര്‍ച്ച് നടത്താനാണ് കെഎസ്.യുവിന്റെ തീരുമാനം. നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ വീണ്ടുമുണ്ടാകുമെന്ന് കണക്കിലെടുത്ത് സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്.യു മാര്‍ച്ച് നടത്തിയത്.