Pravasimalayaly

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്


ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.

കശ്മീര്‍ യാത്രയ്ക്ക് ശേഷം കെ ടി ജലീല്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരെ അഭിഭാഷകന്‍ ജി എസ് മണിയെ കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version