Pravasimalayaly

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിംലീഗ്; കുഞ്ഞാലിക്കുട്ടി

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിംലീഗെന്ന് കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഇപി ജയരാജന്റെ പ്രസ്താവനയില്‍ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീ?ഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീ?ഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണവര്‍ ചെയ്യുന്നത്.മലപ്പുറം ലീ?ഗ് ഹൗസില്‍ മുസ്ലിംലീ?ഗിന്റെ അടിയന്തര യോ?ഗം ചേരുകയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യോ?ഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുസ്ലിംലീ?ഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവനയുടെ പേരില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

Exit mobile version