മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുന്‍ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രശംസാ പോസ്റ്റില്‍ രാഷ്ട്രീയമില്ല. മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താമസ് ഐസക് പറഞ്ഞത് ജനകീയാസൂത്രണ പദ്ധതിയുടെ പഴയ ചരിത്രമാണ്.ലീഗ് എല്‍.ഡി.എഫുമായി അടുക്കുകയാണെന്ന ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും, ഉമ്മന്‍ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു. പഞ്ചായത്തിലൊക്കെ അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് തുടര്‍ന്നുവരുന്ന നയമാണ് എല്ലാവരുമായും സഹകരിക്കുക എന്നത്. അതിനെ ആ നിലയില്‍ കാണാന്‍ കഴിയണം. ജനങ്ങള്‍ തന്ന മാന്‍ഡേറ്റ് യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്നുള്ളതാണ്. ആ മാന്‍ഡേറ്റിനപ്പുറം ഒരു ചര്‍ച്ചയ്ക്കും ഒരു പ്രസക്തിയുമില്ല. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതില്‍ ലീഗ് ഉറച്ചു നില്‍ക്കും. ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ. അന്തസ്സായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അതുകൊണ്ട് ഭരണത്തില്‍ വരുന്ന മെറിറ്റും ഡീമെറിറ്റും ചൂണ്ടിക്കാട്ടുമ്പോള്‍, അത് ചായ്വ് ആണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ജനകീയാസൂത്രണത്തിന്റെ പരിശീലനത്തിനുള്ള കൈപ്പുസ്തകത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എന്ന ഭാഗം വിവാദമായപ്പോള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും തോമസ് ഐസക് വെളിപ്പെടുത്തിയിരുന്നു.