ഇന്ത്യയിൽ നിന്നും വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്

0
73


കുവൈത്ത് സിറ്റി

ജൂൺ 23

ഇന്ത്യയിൽ നിന്നും വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട്‌ കുവൈത്തിലെ ഉന്നത അധികാരികളുമായി താൻ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിഷയത്തിൽ കുവൈത്ത്‌ അധികൃതർക്ക്‌ തികഞ്ഞ ബോധ്യം ഉള്ളതായും ഓപ്പൺ ഹൗസ്‌ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കവേ അദ്ധേഹം അറിയിച്ചു.ഇതടക്കം താൻ പ്രവാസികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും കുവൈത്ത്‌ അധികാരികൾ അംഗീകരിച്ചിട്ടുണ്ട്‌.നിലവിൽ ഇന്ത്യയിൽ നിന്ന് നൽകുന്ന കോവിഷീൾഡ്‌ വാക്സിനും കുവൈത്ത്‌ അംഗീകരിച്ച ഒക്സ്ഫോർഡ്‌ ആസ്ട്ര സേനേക്ക വാക്സിനും ഒന്നാണെന്ന് കുവൈത്ത്‌ അധികൃതർക്ക്‌ വ്യക്തമായി അറിയാവുന്ന കാര്യമാണു. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന കോവിഷീൾഡ്‌ എന്ന് മാത്രം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച നിരവധി പേർക്ക്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ റെജിസ്ട്രേഷൻ പോർട്ടലിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഇന്ത്യയിൽ നിന്ന് നൽകുന്ന മറ്റൊരു വാക്സിനായ കോവാക്സിനു കുവൈത്ത്‌ ഇത്‌ വരെ അംഗീകരം നൽകിയിട്ടില്ല .സർട്ടിഫിക്കറ്റ്‌ റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങൾ നേരിടുന്നവർ കഴിഞ്ഞ ദിവസം എംബസി ഇറക്കിയ റെജിസ്ട്രേഷൻ ഡ്രൈവ്‌ വഴി വിവരങ്ങൾ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply