കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിയ്ക്കുന്നു

0
39

കുവൈറ്റ്‌ സിറ്റി

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 166654 ആയി. ഇന്ന് 811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 960 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 510 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 158986 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6708 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 59 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 9140 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1547402 കൊവിഡ് ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

Leave a Reply