ഒരു ദിവസം 40000 പേർക്ക് കോവിഡ് രണ്ടാം ഡോസ് വാക്സിൻ നൽകി കുവൈറ്റ്‌

0
463

ഒരു ദിവസം 40000 പേർക്ക് കോവിഡ് രണ്ടാം ഡോസ് വാക്സിൻ നൽകി കുവൈറ്റ്‌. കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.

ആദ്യത്തെ ഡോസ് ലഭിച്ച 200,000 പൗരന്മാർക്കും താമസക്കാർക്കും 10 ദിവസത്തിനുള്ളിൽ 30 വാക്സിനേഷൻ സെന്ററുകളിലായി രണ്ടാമത്തെ ഡോസ് നൽകാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.

ജോൺസൻ & ജോൺസൺ, മോഡേണ വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കുവൈറ്റ് കരാർ ഒപ്പിട്ടതായി ഡോ. ബാസൽ അൽ സബ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു

Leave a Reply