Sunday, September 29, 2024
HomeNRIKUWAITകോവിഡിനെ തുടർന്ന് കുവൈറ്റിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്കായി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ സം​ഘ​ടി​പ്പി​ക്കു​ന്നു

കോവിഡിനെ തുടർന്ന് കുവൈറ്റിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്കായി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി:,

കോവിഡിനെ തുടർന്ന് കുവൈറ്റിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്കായി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫൈ​സ​ർ, ആ​സ്​​ട്ര​സെ​ന, മോ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​​വൈ​ത്ത്​ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​വി​ഷീ​ൽ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ത​ന്നെ​യാ​ണ്എന്ന് അംഗീകരിച്ചിട്ടുണ്ട്. അതെ സമയം, സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. കൂടാതെ, സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ക്​​സി​ൻ ബാ​ച്ച്​ ന​മ്പ​റും കു​ത്തി​വെ​പ്പെ​ടു​ത്ത തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തണം.

പോകാൻ ആഗ്രഹിക്കുന്നവർ (https://forms.gle/ZgRpFBTFV5V24Vqb8) എ​ന്ന ഗൂ​ഗ്​​ൾ ​ഫോ​മി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കണം. പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം, ഫോ​ൺ​ന​മ്പ​ർ, പ്രാ​യം (16 വ​യ​സ്സി​ന്​ മു​ക​ളി​ലോ താ​ഴെ​യോ), സം​സ്ഥാ​നം, തി​രി​ച്ചു​വ​ര​വി​ന്​ യാ​ത്ര ഉ​ദ്ദേ​ശി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ളം, ഇ​ഖാ​മ വി​വ​ര​ങ്ങ​ൾ, വാ​ക്​​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ എന്നീ വിവരങ്ങളെല്ലാം നൽകണം.

കൂടാതെ, വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​തോ?, ര​ജി​സ്​​ട്രേ​ഷ​നി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്​​ന​മു​ണ്ടോ?, ഏ​ത്​ വാ​ക്​​സി​നാ​ണ്​ എ​ടു​ത്ത​ത്, വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചോ, സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്​​പോ​ർ​ട്ട്​ വി​വ​രം ഉ​ൾ​പ്പെ​ടു​ത്തി​യോ, ബാ​ച്ച്​ ന​മ്പ​റും തീ​യ​തി​യും ഉ​ൾ​പ്പെ​ടു​ത്തി​യോ, കോ​വി​ഷീ​ൽ​ഡ്​ എ​ടു​ത്ത​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ, മ​റ്റെ​ന്തെ​ങ്കി​ലും ​അ​ന്വേ​ഷി​ക്കാ​നു​ണ്ടോ എ​ന്നി​വ​യാ​ണ്​ എം​ബ​സി ഗൂ​ഗ്​​ൾ ഫോ​മി​ലൂ​ടെ ചോ​ദി​ക്കു​ന്ന​ത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments