കുവൈത്ത് സിറ്റി:,
കോവിഡിനെ തുടർന്ന് കുവൈറ്റിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫൈസർ, ആസ്ട്രസെന, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് ആസ്ട്രസെനക വാക്സിൻ തന്നെയാണ്എന്ന് അംഗീകരിച്ചിട്ടുണ്ട്. അതെ സമയം, സർട്ടിഫിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ, സർട്ടിഫിക്കറ്റിൽ വാക്സിൻ ബാച്ച് നമ്പറും കുത്തിവെപ്പെടുത്ത തീയതിയും രേഖപ്പെടുത്തണം.
പോകാൻ ആഗ്രഹിക്കുന്നവർ (https://forms.gle/ZgRpFBTFV5V24Vqb8) എന്ന ഗൂഗ്ൾ ഫോമിൽ വിവരങ്ങൾ നൽകണം. പേര്, പാസ്പോർട്ട് നമ്പർ, ഇ-മെയിൽ വിലാസം, ഫോൺനമ്പർ, പ്രായം (16 വയസ്സിന് മുകളിലോ താഴെയോ), സംസ്ഥാനം, തിരിച്ചുവരവിന് യാത്ര ഉദ്ദേശിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം, ഇഖാമ വിവരങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ എന്നീ വിവരങ്ങളെല്ലാം നൽകണം.
കൂടാതെ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തോ?, രജിസ്ട്രേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?, ഏത് വാക്സിനാണ് എടുത്തത്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചോ, സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് വിവരം ഉൾപ്പെടുത്തിയോ, ബാച്ച് നമ്പറും തീയതിയും ഉൾപ്പെടുത്തിയോ, കോവിഷീൽഡ് എടുത്തവരുടെ സർട്ടിഫിക്കറ്റിൽ ഓക്സ്ഫഡ് ആസ്ട്രസെനക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ, മറ്റെന്തെങ്കിലും അന്വേഷിക്കാനുണ്ടോ എന്നിവയാണ് എംബസി ഗൂഗ്ൾ ഫോമിലൂടെ ചോദിക്കുന്നത്.