കുവൈറ്റിൽ 31 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

0
60


കുവൈത്ത്‌ സിറ്റി

കുവൈത്തിൽ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി 31രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഏർപ്പെടുത്തിയ പ്രവേശന വിലക്ക്‌ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ തുടരുവാൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ആരോഗ്യ മന്ത്രാലയം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടത്‌. ഇന്ത്യ അടക്കമുള്ള 31രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ജൂലായ്‌ 31 മുതലാണു കുവൈത്തിലേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയത്‌.ഓഗസ്ത്‌ ഒണ്ൺ മുതൽ കുവൈത്ത്‌ വിമാ ന താവളം തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണു നിരോധനം ഏർപ്പെടുത്തിയ തീരുമാനം പുറത്ത്‌ വന്നത്‌. ഈ തീരുമാനം പിൻ വലിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ നാട്ടിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരുടെ തിരിച്ച്‌ വരവ്‌ അനിശ്ചിതത്തിലായിരിക്കുകയാണു. എന്നാൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത്‌ എത്തി അവിടെ 14ദിവസം താൻസിച്ച ശേഷം അവിടെ നിന്നുള്ള കൊറോണ വൈറസ്‌ വിമുക്ത സർട്ടിഫിക്കറ്റുമായി കുവൈത്തിൽ പ്രവേശിക്കുന്നതിനു ഇളവ്‌ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ അടക്കമുള്ള നിരവധി പേർ യു. എ. ഈ യിൽ എത്തിയിട്ടുണ്ട്‌.എന്നാൽ ഈ ഇളവിനു എതിരെ കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ അടക്കം രംഗത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തിൽ ഏത്‌ സമയത്തും ഇത്‌ പിൻ വലിക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്‌.

Leave a Reply