കുവൈറ്റ്‌ ഇന്ത്യൻ എമ്പസിയുടെ സേവനങ്ങൾ കൂടുതൽ പേരിൽ എത്തിയ്ക്കുവാൻ വാട്സ്ആപ്പ് ഹെൽപ്‌ലൈൻ നമ്പർ നിലവിൽ വന്നു

0
65


കുവൈത്ത് സിറ്റി

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികൾക്ക്‌ അടക്കം വാട്സ്‌ ആപ്പ്‌ വഴി നേരീട്ട്‌ പരാതി അറിയിക്കുന്നതിനും സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും പുതിയ ഹെൽപ്‌ ലൈൻ സംവിധാനം നിലവിൽ വന്നു. വിവിധ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനുമായി 12 വാട്സ്‌ ആപ്പ്‌ ഹെൽപ്‌ ലൈൻ നമ്പറുകളാണ് സ്ഥാപിച്ചിരിക്കുന്നത്‌.

അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനുമായി നിലവിലുള്ള ലാണ്ട്‌ ലൈൻ, മൊബെയിൽ നമ്പർ, ഈ മെയിൽ, സൗകര്യങ്ങൾക്ക്‌ പുറമേയാണു ഇത്‌.അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനും പേരു, വിലാസം ബന്ധപ്പെടേടേണ്ട നമ്പർ മുതലായ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ മാത്രമേ മറുപടി നൽകുക. ഗാർഹിക തൊഴിലാളികൾ പരാതികൾ അറിയിക്കുന്നതിനും അന്വേഷണങ്ങൾക്കും 51759394, 55157738 എന്നീ നമ്പറുകളിലാണു വിളിക്കേണ്ടത്‌. മറ്റു വിഭാഗങ്ങളിലേക്കുള്ള പരാതികളും അന്വേഷണങ്ങളും ടെക്സ്റ്റ്‌ മെസ്സേജുകൾ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാൽ വിളിക്കേണ്ടവർക്ക്‌ എംബസിയുടെ ലാൻഡ്‌ ലൈൻ നമ്പർ വഴി ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

Leave a Reply